
ന്യൂഡൽഹി: സി.ബി.എസ്.ഇ 10, 12 ക്ളാസുകളിലെ ആദ്യ ടേം പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ല. ഇന്നലെ പ്രസിദ്ധീകരിക്കുമെന്നാണ് സി.ബി.എസ്.ഇ അറിയിച്ചിരുന്നത്. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനാൽ ബോർഡിന്റെ പല ഓഫീസുകളും അടഞ്ഞ് കിടക്കുകയാണ്. ഇതാണ് കാരണമെന്നാണ് സൂചന. കഴിഞ്ഞ നവംബർ - ഡിസംബർ മാസങ്ങളിലായിരുന്നു പരീക്ഷ.