ddd

തിരുവനന്തപുരം: ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി വനിതാ ശിശുവികസന വകുപ്പുമായി സഹകരിച്ച് ദേശീയ ബാലികാദിനം ആചരിച്ചു. ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്‌ജിയുമായ കെ. വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസർ എസ്. സബീനാബീഗം അദ്ധ്യക്ഷയായി. കുട്ടികളും നിയമവും എന്ന വിഷയത്തെക്കുറിച്ച് തിരുവനന്തപുരം ജുഡിഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്ട്രേട്ട് ( 1 ) സുമി പി.എസ് ക്ളാസെടുത്തു. ജില്ലാശിശു സംരക്ഷണ ഓഫീസർ പി. ചിത്രലേഖ സ്വാഗതവും പൂജപ്പുര ചിൽഡ്രൻസ് ഹോം സൂപ്രണ്ട് ഷീജ നന്ദിയും പറഞ്ഞു.