
വെഞ്ഞാറമൂട്: ഇരു വൃക്കകളും തകരാറിലായതോടെ വൃക്ക മാറ്റിവെയ്ക്കാൻ എഞ്ചിനിയറിംഗ് വിദ്യാർത്ഥിനി ചികിത്സാസഹായം തേടുന്നു. വെഞ്ഞാറമൂട് പിരപ്പൻകോട് കൈതറ കട്ടയ്ക്കാലിൽ വീട്ടിൽ സുരേഷ് കുമാറിന്റെയും സുനിതയുടേയും മൂത്ത മകൾ ആര്യാ സുരേഷ്(22)ആണ് ചികിത്സാ സഹായം തേടുന്നത്. ഇടുക്കി സർക്കാർ എഞ്ചിനിയറിംഗ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനിയാണ്. 2019 ലാണ് വൃക്കകൾ തകരാറിലായത് കണ്ടെത്തുന്നത്. പിന്നീട് ചികിത്സയിലിരിക്കെ അസുഖം കൂടിയതിനെ തുടർന്ന് കോളേജിലെ ഹോസ്റ്റലിൽ നിന്നും വീട്ടിൽ എത്തിച്ചു. ഇപ്പോൾ ഗരുതരാവസ്ഥയിൽ വീട്ടിൽ ചികിത്സയിലാണ്. മൂന്ന് മാസത്തിനകം വ്യക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിനായി 60 ലക്ഷത്തോളം രൂപ ആവശ്യമായി വരും. വീട്ടുകാരുടേയോ കുടുംബക്കാരുടേയോ വൃക്ക ചേരാത്തതിനാൽ O+ വൃക്ക തരാനുള്ള ആളിനെയും കണ്ടെത്തണം. ആര്യയുടെ പിതാവ് അപകടത്തെ തുടർന്ന് ജോലിക്ക് പോകാൻ കഴിയാത്ത സ്ഥിതിയിൽ വീട്ടിലാണ്. അമ്മ വീടിന്റെ മുന്നിൽ ഒരു ചെറിയ പ്പെട്ടികട നടത്തി കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ഇവർ ജീവിക്കുന്നത്. ആര്യയ്ക്ക് മരുന്നുവാങ്ങാൻ തന്നെ അയ്യായിരത്തോളം രൂപ ചിലവുണ്ട്. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തിലാണ് ചികിത്സ മുന്നോട്ട് പോകുന്നത്. ആര്യയുടെ ജീവൻ നിലനിറുത്താൻ ഈ നിർദ്ദന കുടുംബത്തെ സഹായിക്കാൻ വെഞ്ഞാറമൂട് എസ്.ബി.ഐ ബാങ്കിൽ ആര്യ സുരേഷിന്റെ പേരിൽ നാട്ടുകാർ സഹായ നിധി രൂപീകരിച്ചിട്ടുണ്ട്. അകൗണ്ട് നമ്പർ 67340375168, IFSC SBIN0010789, ഫോൺ ആൻഡ് ഗൂഗിൾ പേ 6282660237.