
വിതുര:മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക,സാംസ്കാരികപ്രവർത്തകനുമായ വിതുര തേവിയോട് ഐശ്വര്യയിൽ എൽ.സി.ദാസ് (92) നിര്യാതനായി.ഡി.സി.സി അംഗം, മുൻ മന്ത്രി വക്കം പുരുഷോത്തമൻെറ പേഴ്സണൽസ്റ്റാഫ് അംഗം, കോൺഗ്രസ് നെടുമങ്ങാട് മണ്ഡലം പ്രസിഡൻറ്, അദ്ധ്യാപകൻ,മാദ്ധ്യമപ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കോതറാണിയും കൊക്കോതമംഗലവും,അടിമസമ്പ്രദായം കേരളത്തിൽ,ക്രിസ്തുമതം കേരളത്തിൽ,തുമ്പോട് ചരിത്രം എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.ഭാര്യ:തങ്കമ്മ.മക്കൾ:മോഹൻ സി.ദാസ് (വിതുര ഗവ. വൊക്കേഷണൽ ആൻറ് ഹയർസെക്കൻഡറിസ്കൂൾ), വിപിൻ സി.ദാസ് (സോഫ്റ്റ് വെയർഎൻജിനിയർ ജർമ്മനി). മരുമക്കൾ:മഞ്ജു സി.ബാലൻ (വിതുര ചാരുപാറ എം.ജി.എം പൊൻമുടിവാലി പബ്ലിക് സ്കൂൾ),ദീപ ആർ.ദാസ് (മാനേജർ,കാനറാബാങ്ക് പേരൂർക്കട). സഞ്ചയനം വെള്ളിയാഴ്ച രാവിലെ 11 ന്.