oommen-chandy

തിരുവനന്തപുരം: കനത്ത തിരിച്ചടി ഉണ്ടാകുമെന്ന് ഭയന്നാണ് സർക്കാർ ലോകായുക്തയുടെ ചിറകരിയുന്നതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രസ്താവിച്ചു. ലോകായുക്തയുടെ ആവശ്യകത പോലുമില്ലാതാക്കുന്ന നടപടിയിൽ നിന്ന് സർക്കാർ പിന്മാറണം.

സർക്കാരിന്റെ പല വഴിവിട്ട ഇടപാടുകളും ലോകായുക്തയുടെ പരിഗണനയിലാണ്. കെ-റെയിൽ പോലുള്ള ജനവിരുദ്ധ പദ്ധതികളെക്കുറിച്ചും ലോകായുക്തയ്ക്ക് പരാതി കിട്ടിയിട്ടുണ്ട്. ഇതിലെല്ലാം തിരിച്ചടിയുണ്ടാകുമോയെന്ന ഭയമാണ് സർക്കാരിനെ അടിയന്തര ഭേദഗതിക്ക് പ്രേരിപ്പിച്ചത്.

മുഖ്യമന്ത്രിയായിരുന്നപ്പോൾ തനിക്കെതിരെ നിരവധി പരാതികൾ ലോകായുക്തയുടെ മുന്നിൽ വന്നിരുന്നു. മടിയിൽ കനമില്ലാതിരുന്നതിനാൽ ആ പരാതികളെ നിയമ നടപടികളിലൂടെയാണ് നേരിട്ടത്. പരാതി നൽകിയാൽ ആ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന നടപടി ജനാധിപത്യ വിരുദ്ധമാണ്.

അഴിമതിക്കെതിരെ ഏറ്റവും കാര്യക്ഷമമായ സംവിധാനമാണ് ലോകായുക്ത. അതിനെ സർക്കാരിന്റെ വകുപ്പാക്കി മാറ്റി ദുർബ്ബലപ്പെടുത്താനുള്ള നടപടിയെ ജനങ്ങൾ അംഗീകരിക്കില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

 യു.​ഡി.​എ​ഫ്സം​ഘം ഗ​വ​ർ​ണ​റെ​ ​കാ​ണും

ലോ​കാ​യു​ക്ത​ ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഒ​പ്പ് ​വ​യ്ക്ക​രു​തെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​യു.​ഡി.​എ​ഫ് ​പ്ര​തി​നി​ധി​ ​സം​ഘം​ ​ഗ​വ​ർ​ണ​റെ​ ​കാ​ണും.
നാ​ളെ​ ​രാ​വി​ലെ​യാ​ണ് ​ഗ​വ​ർ​ണ​റെ​ ​കാ​ണാ​ൻ​ ​അ​നു​മ​തി​ ​തേ​ടി​യി​രി​ക്കു​ന്ന​ത്.​ ​ലോ​കാ​യു​ക്ത​ ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഒ​പ്പു​ ​വ​യ്ക്ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഗ​വ​ർ​ണ​റെ​ ​നേ​രി​ൽ​ക്ക​ണ്ട് ​ആ​വ​ശ്യ​പ്പെ​ടാ​ൻ​ ​യു.​ഡി.​എ​ഫ് ​തീ​രു​മാ​നി​ച്ച​ത്.