
തിരുവനന്തപുരം : കൊവിഡ് മൂന്നാം തരംഗം നേരിടുന്നതിന് 'ഒമിക്രോൺ ജാഗ്രതയോടെ പ്രതിരോധം' എന്ന പേരിൽ ആരോഗ്യ വകുപ്പ് ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഇന്ന് വൈകിട്ട് 3 മുതൽ ഓൺലൈനായാണ് ക്ലാസ്.https://youtu.be/sFuftBgcneg എന്ന യൂട്യൂബ് ലിങ്കിലൂടെയും മറ്റു സാമൂഹിക മാദ്ധ്യമങ്ങളിലൂടെയും ഇതിൽ പങ്കെടുക്കാം.കൊവിഡ് ബാധിതരുടെ ഗൃഹ പരിചരണം,വയോജന സംരക്ഷണം പരിചരണം, ഗൃഹപരിചരണം, കുട്ടികളുടെ പരിചരണം എന്നീ വിഷയങ്ങളെ ആസ്പദമാക്കി വിദഗ്ദ്ധർ സംസാരിക്കും.ജീവിത ശൈലീ രോഗ നിയന്ത്രണ പരിപാടി സ്‌റ്റേറ്റ് നോഡൽ ഓഫീസർ ഡോ.ബിപിൻ ഗോപാൽ,കൊല്ലം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ.പി.എസ്.ഇന്ദു,തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.അരവിന്ദ്,പീഡിയാട്രിക്‌സ് വിഭാഗം അസോ.പ്രൊഫസർ ഡോ.ഷീജ സുഗുണൻ,കോഴിക്കോട് മെഡിക്കൽ കോളേജ് എമർജൻസി വിഭാഗം മേധാവി ഡോ.ചാന്ദിനി എന്നിവരാണ് ക്ലാസുകൾ നയിക്കുന്നത്.