
കെട്ടിക്കിടക്കുന്നത് 1.5 ലക്ഷം അപേക്ഷകൾ
തിരുവനന്തപുരം: സംസ്ഥാനത്ത് 14 വർഷങ്ങൾക്കുമുമ്പു വരെ നികത്തിയ നിലങ്ങൾ പുരയിടമായി തരംമാറ്റി അംഗീകരിക്കാൻ സർക്കാർ നിയമം വന്നിട്ടും, ആർ.ഡി. ഒ ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കെട്ടിക്കിടക്കുന്നത് ഒന്നര ലക്ഷത്തോളം അപേക്ഷകൾ.ഇപ്പോഴത്തെ മെല്ലെപ്പോക്ക് തുടർന്നാൽ ഇനിയൊരു 15 വർഷമെങ്കിലും വേണ്ടിവരും നടപടികൾ പൂർത്തിയാക്കാൻ.
അപേക്ഷകരിൽ നിന്ന് തരം മാറ്റൽ ഫീസായി 1500 കോടി രൂപയാണ് സർക്കാരിൽ വന്നുചേരേണ്ടത്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് നടപടികൾ ഇഴയാൻ കാരണമെന്നാണ് വാദം.ഒരു കൂരകെട്ടാൻ വിലകുറഞ്ഞ നിലം വാങ്ങി നികത്തി കാത്തിരിക്കുന്ന പാവപ്പെട്ടവർ നിരവധിയുണ്ട് അപേക്ഷകരുടെ കൂട്ടത്തിൽ.
അയ്യായിരത്തിലേറെ അപേക്ഷകൾ വരെ ലഭിച്ച ഏഴ് ആർ.ഡി.ഒ ഓഫീസുകളുണ്ട്. മറ്റ് 20 ആർ.ഡി.ഒ ഓഫീസുകളിൽ ആയിരത്തിന് മുകളിലും. വസ്തു ഫീസ് അടച്ച് തരം മാറ്റിയാലെ അതിൽ നിർമ്മിക്കുന്ന കെട്ടിടങ്ങൾക്ക് നിയമപ്രാബല്യമുള്ളൂ. 25 സെന്റു വരെ തരം മാറ്റാൻ ഫീസില്ല. അതിൽ കൂടിയാൽ ന്യായവിലയുടെ നിശ്ചിത ശതമാനം അടയ്ക്കണം. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷേൻ മേഖലകളിൽ ഇതിന് വ്യത്യസ്ത നിരക്കാണ്.
₹90,388:
അപേക്ഷകൾ
ആർ.ഡി.ഒ
ഓഫീസുകളിൽ
₹+50000
അപേക്ഷകൾ
വില്ലേജ്,കൃഷി
ഓഫീസുകളിൽ
₹1500 കോടി:
തരംമാറ്റൽ ഫീസ്
സർക്കാരിന്
കിട്ടാനുള്ളത്
₹2008: വയലും നീർത്തടങ്ങളും സംരക്ഷിക്കാൻ നിയമം കൊണ്ടുവന്നു. നികത്തൽ നിയമവിരുദ്ധമായി.നിലങ്ങൾ തിരിച്ചറിയാൻ ഡേറ്റാ ബാങ്ക് നിലവിൽ വന്നു.
₹2017: ഭേദഗതി നിയമം കൊണ്ടുവന്നു. 2008ന് മുമ്പ് നികത്തിയ ഭൂമിക്ക് 25% ന്യായവില ഈടാക്കി പതിച്ചു നൽകാൻ വ്യവസ്ഥ.
2008ലെ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടത്
₹വസ്തു തരംമാറ്റലിന് 1000 രൂപ ഫീസ് സഹിതം അപേക്ഷ സ്വീകരിക്കുന്നത് ആർ.ഡി.ഒ.
₹ 2008ൽ രൂപീകരിച്ച ഡാറ്രാ ബാങ്കിൽ നിലമായി ഉൾപ്പെട്ടിട്ടില്ലാത്ത വസ്തുവാണെന്ന് വില്ലേജ് ഓഫീസർ അന്വേഷണത്തിൽ സാക്ഷ്യപ്പെടുത്തണം. അതിനു മുമ്പ് നികത്തിയതിനുള്ള തെളിവാണിത്.
₹തരംമാറ്റൽ ഫീസ് ന്യായവിലയുടെ 50% വരെ
വിസ്തൃതി........ പഞ്ചാ........ മുനിസി. ....കോർപ്പ.
25 സെന്റ് വരെ: ഫീസില്ല.......ഫീസില്ല ......ഫീസില്ല
25- 50 സെന്റ് :....10 % ...............20%............ 30%
50- 100 സെന്റ്:.... 20%............... 30 %.......... 40%
+100 സെന്റ് :.........30%............... 40 %.......... 50%