
തിരുവനന്തപുരം:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ലാബ് ടെക്നീഷ്യൻ തസ്തികയിലേക്ക് വാക് ഇൻ ഇന്റർവ്യു നടത്തുന്നു. ദിവസ വേതന അടിസ്ഥാനത്തിൽ ഫെബ്രുവരി 28 വരെയുള്ള കാലയളവിലേക്കാണ് നിയമനം. ബി.എസ്.സി എം.എൽ.ടി, ഡി.എം.എൽ.ടി,എം.എസ്.സി മൈക്രോ ബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൊവിഡ് ബ്രിഗേഡ് മുഖാന്തിരം ജോലി ചെയ്തവർക്ക് മുൻഗണന. താത്ൽപ്പര്യമുള്ളവർ ജനുവരി 29 ന് രാവിലെ 10 മണിക്ക് മുൻപായി ജില്ലാ മെഡിക്കൽ ഓഫീസിലെ ന്യൂട്രീഷ്യൻ ഹാളിൽ റിപ്പോർട്ട് ചെയ്യണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.