ആറ്റിങ്ങൽ: മുദാക്കൽ ചെമ്പൂര് ജംഗ്ഷനു സമീപം സ്വകാര്യ ബസ്സുകൾ ഇടിച്ച് ഇലക്ട്രിക് പോസ്റ്റ് തകർന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി നിലച്ചതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ രാവിലെയായിരുന്നു അപകടം. ആറ്റിങ്ങലിൽ നിന്ന് വെഞ്ഞാറമൂട്ടിലേക്കുള്ള ബസ്സും വെഞ്ഞാറമൂട്ടിൽ നിന്ന് ആറ്റിങ്ങലേക്കു വരികയായിരുന്ന ബസ്സുമാണ് ഇടിച്ചത്. ബസ്സുകളിലെ യാത്രക്കാർക്ക് പരിക്കില്ല. വളവിൽ ലോറി പാർക്ക് ചെയ്തിരുന്നതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.