bindu

തിരുവനന്തപുരം: സംസ്ഥാനത്തെ ബി.എഡ് കോളേജുകളിൽ നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകൾ തുടങ്ങാൻ തീരുമാനിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു അറിയിച്ചു. ഈ അദ്ധ്യയനവർഷം തന്നെ യൂണിറ്റുകൾ ആരംഭിക്കും. നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഉപദേശക സമിതിയോട് ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളാൻ നേരത്തെ നിർദ്ദേശിച്ചിരിന്നു. അദ്ധ്യാപക പരിശീലന മേഖലയിൽ വലിയ മാറ്റങ്ങൾക്ക് ഇത് കാരണമാകുമെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റുകൾ തുടങ്ങാൻ താത്പര്യമുള്ള കോളേജുകൾ സംസ്ഥാന എൻ.എസ്.എസ് ഓഫീസർക്ക് അപേക്ഷ നൽകണമെന്നും മന്ത്രി അറിയിച്ചു.