
അരുവിക്കര:താന്നിമൂട് കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി മുതിർന്ന കോൺഗ്രസ് നേതാവ് സിൽവസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.സി.സി സി.യു.സി ക്യാമ്പ് അംഗം മോഹൻ മുഖ്യാതിഥിയായി. ഡി.സി.സി അംഗങ്ങളായ ജെ. ശോഭനദാസ്, ഇറയാംകോട് രാധാകൃഷ്ണൻ,ബൂത്ത് പ്രസിഡന്റ് പുഷ്പരാജ് ഐ.എൻ.ടി.യു.സി ഇറയാംകോട് യൂണിറ്റ് കൺവീനർ സോമൻ നായർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി ഷൈജു(പ്രസിഡന്റ്),വിനോദ്(സെക്രട്ടറി),ഡി.ഓമന(ട്രഷറർ),ശില്പാരാജ്,വിജയൻ (എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികൾക്ക് മണ്ഡലം പ്രസിഡന്റ് എസ്.ആർ.സന്തോഷ് കോൺഗ്രസ് പതാക കൈമാറി.