ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭ ആസാദി @ 75 സ്വച്ഛ് സർവ്വേഷന്റെ ഭാഗമായി സ്വച്ഛ് ടെക്നോളജി ചലഞ്ച് ആരംഭിക്കുന്നു. മത്സരത്തിൽ സാങ്കേതിക പ്രോത്സാഹനം,​ നവീകരണം,​ സാമൂഹിക സംരംഭങ്ങൾക്കുള്ള പ്രോത്സാഹനം എന്നിവയ്ക്കാണ് കൂടൂതൽ ഊന്നൽ നൽകുന്നത്. ശുചിത്വത്തിലും മാലിന്യ സംസ്കരണത്തിലും പ്രാദേശികമായി നവീകരിച്ചതും ചെലവ് കുറഞ്ഞതുമായ പരിഹാരങ്ങളും ബിസിനസ് മോഡലുകളും സ്വീകരിക്കും. 2022 ജനുവരിയിൽ എ.എഫ്.ഡിയുമായി സഹകരിച്ച് കേന്ദ്ര പാർപ്പിടവും നഗരസകാര്യ മന്ത്രാലയം നടത്താൻ പദ്ധതിയിട്ട ദേശീയതലത്തിലുള്ള സ്റ്റാർട്ട് അപ്പ് ചലഞ്ചിൽ പ്രൊമറി,​ സെക്കൻഡറി വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്ക് മത്സരിക്കാം. പൊതു വിഭാഗത്തിൽ സംരംഭകർ,​ സ്റ്റാർട്ട് അപ്പുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. വ്യക്തികൾക്കും പരമാവധി 3 പേരടങ്ങിയ ഗ്രൂപ്പുകൾക്കും മത്സരിക്കാം. ആശയങ്ങൾ സമർപ്പിക്കുന്നതിന് സ്വച്ഛതം പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഓൺലൈൻ ഫോറം പ്രയോജനപ്പെടുത്തണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.sbmurban.org