
നെയ്യാറ്റിൻകര:പക്ഷാഘാതത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന കെ.എസ്.ആർ.ടി.സി നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ കണ്ടക്ടർ കുളത്തൂർ വട്ടവിള സ്വദേശി എം.കെ.പ്രേമാനന്ദന് കെ.എസ്.ആർ.ടി.എംപ്ലോയീസ് അസോസിയേഷന്റെ സഹായ സ്പർശം. അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ സാന്ത്വന സ്പർശം ചികിത്സാസഹായ പദ്ധതി പ്രകാരമാണ് പ്രേമാനന്ദന് സഹായം അനുവദിച്ചത്.അനുവദിച്ച ഇരുപത്തി അയ്യായിരം രൂപയുടെ പ്രാഥമിക സഹായം സി.പി.എം പാറശാല ഏരിയ സെക്രട്ടറി എസ്.അജയകുമാർ കൈമാറി.അസോസിയേഷൻ ജില്ലാ ട്രഷറർ എൻ.കെ.രഞ്ജിത്ത്,സി.പി.എം.ലോക്കൽ കമ്മിറ്റി അംഗങ്ങളായ സ്റ്റീഫൻ,എസ്.ഷിബു,മജു,അസോസിയേഷൻ നേതാക്കളായ ജി.ജിജോ,എം.ഗോപകുമാർ,എസ്.എൽ.പ്രശാന്ത് എന്നിവർ പങ്കെടുത്തു.