നെയ്യാറ്റിൻകര:പ്രവാസി കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റും ഹൗസിംഗ് സഹകരണ സംഘം ഡയറക്ടർ ബോർഡ് അംഗവുമായിരുന്ന എം.കെ അജയകുമാർ അനുസ്മരണം നടത്തി.നഗരസഭ പ്രതിപക്ഷ നേതാവ് ജെ.ജോസ് ഫ്രാങ്ക്ളിൻ ഉദ്ഘാടനം ചെയ്തു.അമരവിള വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു.ഡി സി സി അംഗം റ്റി സുകുമാരൻ, നിലമേൽ പത്മകുമാർ, എസ് പി സജിൻലാൽ, ജയരാജ്, വിനീത് കൃഷ്ണ, അതുൽ കമുകിൻകോട്, അയിര വിശാഖ് എന്നിവർ പങ്കെടുത്തു.