r

തിരുവനന്തപുരം: റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് കേരളത്തിന്റെ ഫ്ളോട്ട് ഒഴിവാക്കിയ കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ ഫ്ളോട്ടുകൾ സ്ഥാപിക്കുമെന്ന് ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.സങ്കുചിത രാഷ്ട്രീയ താത്പര്യങ്ങളുടെ ഭാഗമായാണ് ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ മുന്നിൽവച്ചുള്ള കേരളത്തിന്റെ ഫ്ളോട്ടിന് കേന്ദ്രം അനുമതി നിഷേധിച്ചത്.ഇതിനാൽ കേരളം റിപ്പബ്ലിക്ദിന പരേഡിൽനിന്ന് പുറത്തായി.ഗുരുവിനെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നടപടി.ലോകം കണ്ട മഹാനായ സാമൂഹ്യ പരിഷ്‌കർത്താവിനെ,തത്വചിന്തകനെ അവഹേളിച്ച മോദി സർക്കാർ പുരോഗമന സമൂഹത്തിന് അപമാനമാണെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.