പൂവാർ: പള്ളം മത്സ്യഭവൻ ഓഫീസിൽ ക്ഷേമനിധി ഓഫീസറെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കൊച്ചുതുറ മുതൽ അടിമലത്തുറ വരെയുള്ള തീരദേശ ഗ്രാമങ്ങളിൽ ഉള്ള മത്സ്യത്തൊഴിലാളികളുടെ നിരവധി ആവശ്യയങ്ങൾക്ക് ആശ്രയിക്കുന്നത് പള്ളം മത്സ്യഭവനെയാണ്. എന്നാൽ ക്ഷേമനിധി ഓഫീസറെ സ്ഥലം മാറ്റിയതോടെയാണ് കാര്യങ്ങൾ അവതാളത്തിലായിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ, പെൻഷൻ, ഇൻഷുറൻസ്, പുതിയ അംഗത്വം, പുതുക്കൽ എന്നിങ്ങനെ നിരവധിയായ കാര്യങ്ങൾ മുടങ്ങിയിരിക്കുകയാണ്. ആയതിനാൽ എത്രയും വേഗം കേരള മത്സ്യ വകുപ്പ് പള്ളം മത്സ്യഭവൻ ഓഫീസിൽ ഫിഷറീസ് ക്ഷേമനിധി ഓഫീസറെ നിയമിക്കാൻ നടപടി സ്വീകരിക്കണമെന്ന് കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ വർക്കിങ് സെക്രട്ടറി അടിമലത്തുറ ക്രിസ്തുദാസ്, താലൂക്ക് പ്രസിഡന്റ് വിഴിഞ്ഞം നീ കുലാസ്, താലൂക്ക് സെക്രട്ടറി പുല്ലുവിള ലിമ സുനിൽ, പുല്ലുവിള ശാഖ പ്രസിഡന്റ് ബി. ജേക്കബ്, പുതിയതുറ ആന്റണി എന്നിവർ ആവശ്യപ്പെട്ടു.