ration-shop

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ കടകൾക്ക് ലൈസൻസ് അനുവദിക്കുമ്പോൾ ഭിന്നശേഷി നിയമപ്രകാരം നാലുശതമാനം സംവരണം ഏർപ്പെടുത്തണമെന്ന് ഭിന്നശേഷി കമ്മിഷൻ സർക്കാരിന് ശുപാർശ നൽകി. നിയമം സംസ്ഥാനത്ത് നിലവിൽ വന്ന 2017 മുതലുള്ള തൊഴിൽ സംവരണം കണക്കാക്കി പുതിയ കടകൾക്ക് അനുമതി നൽകണമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കണമെന്നുമാണ് ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശന്റെ ശുപാർശ.