
₹45000 സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുവെന്ന് മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇൗ വർഷം പ്ലസ് വൺ പ്രവേശനം നേടിയത് 3,85,253 വിദ്യാർത്ഥികളെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഉപരി പഠനത്തിന് അർഹതയുള്ള എല്ലാവർക്കും സീറ്റ് നൽകുമെന്ന് താൻ നിയമസഭയിൽ പറഞ്ഞ ഉറപ്പ് പാലിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം 3,68,305 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനം നേടിയത്. ഈ വർഷം 16,948 വിദ്യാർത്ഥികൾ കൂടുതൽ. മാർജിനൽ സീറ്റ് വർദ്ധനവിലൂടെ സർക്കാർ സ്‌കൂളുകളിൽ 30,043 പേരും എയ്ഡഡ് സ്‌കൂളുകളിൽ 24,291 പേരും ഉൾപ്പെടെ 54,334 പേർക്ക് പ്രവേശനം അനുവദിച്ചു. അധികമായി അനുവദിച്ച 79 താത്കാലിക ബാച്ചുകളിലെ 5,105 സീറ്റുകളിൽ 4,561 വിദ്യാർത്ഥികൾ പ്രവേശനം നേടി. എന്നിട്ടും സർക്കാർ സ്‌കൂളിൽ 14,756 ഉം, എയ്ഡഡ് സ്‌കൂളുകളിൽ 7,377 ഉം, അൺ എയ്ഡഡ് സ്‌കൂളുകളിൽ 24,695 ഉം സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു.