s

പനവൂർ: വയ്യക്കാവ് ആർ.എം.യു.പി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആലിയ ഫാത്തിമ കേന്ദ്ര സർക്കാരിന്റെ സയൻസ് ഇൻസ്‌പെയർ അവാർഡ് നേടി. ടിഷ്യുവിൽ നിന്ന് മാലിന്യങ്ങൾ നീക്കി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന ആശയമാണ് ആലിയ സമർപ്പിച്ചത്.കൊവിഡ് മാനദണ്ഡം അനുസരിച്ചു പ്രധാന അദ്ധ്യാപിക പ്രിയദർശിനിയുടെ അദ്ധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മാനേജർ പനവൂർ നാസറുദീൻ മൗലവി വിദ്യാർത്ഥിനിക്ക് ഉപഹാരം നൽകി.പുല്ലമ്പാറ പഞ്ചായത്ത് പ്രസിഡന്റ് പി.വി. രാഗേഷ്, അദ്ധ്യാപകരായ, സുരേഷ്, പ്രേംജിത്, ത്വാഹ,ത്വയ്യിബ്, അനിത, ബിസ്‌നി തുടങ്ങിയവരും പി ടി എ പ്രതിനിധികളും പങ്കെടുത്തു. മരുതുമ്മൂട് ദാറുൽ അമാനിൽ അജിംഷാ -സമീന ടീച്ചർ ദമ്പതികളുടെ മകളാണ് ആലിയ.