1

ഉദിയൻകുളങ്ങര:സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും സഹകാരിയും കെ.പി.സി.സി മെമ്പറുമായിരുന്ന കെ.ചെല്ലക്കണ്ണ് നാടാരുടെ അഞ്ചാം ചരമവാർഷിക ദിനം സമുചിതമായി ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.ഉച്ചയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എം.വേണുഗോപാലൻ തമ്പി - നെയ്യാറ്റിൻകര ശശി സ്മാരക അന്നം പുണ്യം പദ്ധതിയിലൂടെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമുള്ള ഭക്ഷണ വിതരണം നടത്തി.മുൻ ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ ഉദ്ഘാടനം ചെയ്തു. ധനുവച്ചപുരം മെയ്‌പുരം വൃദ്ധ സദനത്തിൽ നടന്ന ഭക്ഷണവിതരണം ഡി.സി.സി ജനറൽ സെക്രട്ടറി കക്കാട് രാമചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു. ചെറുവാരക്കോണം പ്രത്യാശ അനാഥാലയത്തിൽ നടന്ന ഭക്ഷണ വിതരണവും വസ്ത്രം നൽകലും എ.ടി ജോർജ് എക്സ് എം എൽ എ ഉദ്ഘാടനം ചെയ്തു. അഡ്വ. സി.ആർ. പ്രാണകുമാർ, വെൺപകൽ അവനീന്ദ്രകുമാർ, അഡ്വ. കെ. വിനോദ് സെൻ രാജ്മോഹൻ, സി.ആർ. ആത്മകുമാർ,അഡ്വ.വി.പി. വിഷ്ണു, പെരുവിള രവി,പുന്നയ്ക്കാട് സജു, ജയരാജ്, അഹമ്മദ് ഖാൻ, സുഗുണൻ,വിനീത്കൃഷ്ണ അഹമ്മദ് റായിസ്, സച്ചിൻ മര്യാപുരം, നിതീഷ് ബാലു, സുധാമണി, ലാലി, കൃഷ്ണകുമാർ,ബൈജു, നിഷകുമാരി, വി.പി. ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു. കൂടാതെ അഗതികൾക്കും രോഗികൾക്കുമായി ട്രസ്റ്റ്‌ നടത്തിവരുന്ന ധനസഹായങ്ങളും വിതരണം ചെയ്തു.