k-sudhakaran-and-vd-sathe

തിരുവനന്തപുരം: അധികാരത്തിനായി എന്തും ചെയ്യാമെന്നുള്ള ഒരു പ്രസ്ഥാനത്തിന്റെ ധിക്കാരത്തിനേറ്റ രാഷ്ട്രീയവും നിയമപരവുമായ പ്രഹരമാണ് ഉമ്മൻ ചാണ്ടിക്ക് വി.എസ്. അച്യുതാനന്ദൻ 10.10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുള്ള കോടതി വിധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. ഇത് ചരിത്രത്തിന്റെ കാവ്യനീതിയാണ്.

ഏഴു വർഷത്തിലേറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ സത്യം വിജയിച്ചിരിക്കുന്നു.

ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് സർക്കാരിനെ പരാജയപ്പെടുത്താൻ എൽ.ഡി.എഫിന് സാധിച്ചത് പ്രചണ്ഡമായ സോളാർ പ്രചാരണത്തിലൂടെ ആയിരുന്നു. അധികാരത്തിലെത്തിയ എൽ.ഡി.എഫ് പിന്നീട് സോളാർ പോലുള്ള വിഷയങ്ങളുന്നയിക്കാനും നേരത്തേ ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കാനും തയ്യാറായില്ല. എന്നാൽ, നിയമസഭാതിരഞ്ഞെടുപ്പ് അടുത്തപ്പോൾ വീണ്ടും സരിതയെ മുൻനിറുത്തി വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കുന്ന അന്തർനാടകങ്ങൾ നടത്തി.

സത്യം മറനീക്കി പുറത്തുവന്നപ്പോളത് സി.പി.എമ്മിന്റെ മുഖത്തേറ്റ ദാക്ഷിണ്യമില്ലാത്ത തിരിച്ചടിയായി. ഒരക്ഷരം സോളാർ വിധി സംബന്ധിച്ച് പാർട്ടി പ്രതികരിച്ചിട്ടില്ല. കേരളം മുഴുവൻ ആദരപൂർവം നോക്കിക്കാണുന്ന ഉമ്മൻചാണ്ടിയെ കേരളീയ സമൂഹത്തിനു മുന്നിൽ ക്രൂര വിചാരണ നടത്തി ഉന്മാദിച്ചവർ മാപ്പ് എന്ന രണ്ടക്ഷരമെങ്കിലും കേരളത്തോട് വിളിച്ചുപറയാനുള്ള രാഷ്ട്രീയ മാന്യത കാണിക്കണം.

സോളാർ സമരത്തിന് ശേഷമാണ് കെ. എം. മാണിക്കെതിരെ ആരോപണവുമായി വന്നത്. മാണിയുടെ വീട്ടിൽ നോട്ട് എണ്ണുന്ന മെഷീനുണ്ടെന്ന് പറഞ്ഞത് വിസ്മരിക്കുകയല്ല, അപ്പാടെ വിഴുങ്ങുകയാണുണ്ടായത്. മാണിക്കെതിരായ കോടതി പരാമർശം പോലും തിരുത്തി. പക്ഷേ കേരള നിയമസഭയിൽ നടത്തിയ അക്രമം സമരത്തിന്റെ സംസാരിക്കുന്ന ചിത്രങ്ങൾ കേരളത്തിന്റെ മനസ്സിലിപ്പോഴുമുണ്ട്. ഉടുമുണ്ട് മടക്കികുത്തി തെരുവ് ഗുണ്ടകളെ പോലും നാണിപ്പിക്കും വിധം ഇന്നത്തെ വിദ്യാഭ്യാസമന്ത്രിയുടെ തേർവാഴ്ച കോടതി പരിശോധനയിലാണ്.

ധിക്കാരത്തിന്റെയും ധാർഷ്ട്യത്തിന്റെയും രാഷ്ട്രീയത്തിന് താത്കാലിക വിജയം കാണാനായേക്കാമെങ്കിലും ആത്യന്തിക വിജയം ശരിയുടെ പക്ഷത്ത് തന്നെയായിരിക്കുമെന്നും സുധാകരൻ പറഞ്ഞു.

 അ​ഴി​മ​തി​ക്കേ​സി​ൽ​ ​നി​ന്നു ര​ക്ഷ​പ്പെ​ടാ​ൻ ശ്രമം

ലോ​കാ​യു​ക്ത​യു​ടെ​ ​ചി​റ​ക​രി​ഞ്ഞ് ​മു​ഖ്യ​മ​ന്ത്രി​യും​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​യും​ ​അ​ഴി​മ​തി​ക്കേ​സു​ക​ളി​ൽ​ ​നി​ന്നു​ ​ര​ക്ഷ​പ്പെ​ടാ​ൻ​ ​കാ​ട്ടു​ന്ന​ ​വ്യ​ഗ്ര​ത​ ​ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് ​കെ.​പി.​സി.​സി​ ​പ്ര​സി​ഡ​ന്റ് ​കെ.​ ​സു​ധാ​ക​ര​ൻ​ ​എം.​പി​ ​പ്ര​സ്താ​വ​ന​യി​ൽ​ ​പ​റ​ഞ്ഞു​.
ലോ​കാ​യു​ക്ത​യു​ടെ​ ​പി​ടി​ ​വീ​ഴു​മെ​ന്ന് ​ഉ​റ​പ്പാ​യ​പ്പോ​ഴാ​ണ് ​അ​തി​നെ​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​മി​ച്ച​ത്.
നാ​ളെ​ ​ജു​ഡീ​ഷ്യ​റി​യെ​യും​ ​മ​​​റ്റു​ ​നി​യ​മ​ ​സം​വി​ധാ​ന​ങ്ങ​ളെ​യും​ ​ഇ​ല്ലാ​താ​ക്കും.​ ​ലോ​ക്പാ​ൽ​ ​ബി​ല്ലി​നു​ ​മു​ർ​ച്ച​ ​പോ​രെ​ന്ന് ​വാ​തോ​രാ​തെ​ ​പ്ര​സം​ഗി​ച്ച​വ​രാ​ണ് ​ഇ​പ്പോ​ൾ​ ​സ്വ​ന്തം​ ​കാ​ര്യം​ ​വ​ന്ന​പ്പോ​ൾ​ ​അ​തെ​ല്ലാം​ ​വി​ഴു​ങ്ങി​യ​ത്.​ ​അ​ഴി​മ​തി​ക്കെ​തി​രാ​യ​ ​സി.​പി.​എ​മ്മി​ന്റെ​ ​ഗീ​ർ​വാ​ണം​ ​അ​ധ​ര​ ​വ്യാ​യാ​മം​ ​മാ​ത്ര​മാ​ണ്.
ക​ണ്ണൂ​ർ​ ​വി.​സി​ ​പു​ന​ർ​നി​യ​മ​ന​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സ​ർ​ക്കാ​രി​ന്റെ​ ​കൈ​വ​ശ​മു​ള്ള​ ​രേ​ഖ​ക​ൾ​ ​ഹാ​ജ​രാ​ക്കാ​ൻ​ ​ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വി​ട്ട​ത് ​ദി​വ​സ​ങ്ങ​ൾ​ക്ക് ​മു​ൻ​പാ​യി​രു​ന്നു.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ആ​ർ.​ബി​ന്ദു​ ​ആ​രോ​പ​ണ​വി​ധേ​യാ​യി​ ​പ്ര​തി​സ്ഥാ​ന​ത്താ​ണ്.​ ​ദു​രി​താ​ശ്വാ​സ​നി​ധി​യി​ൽ​ ​നി​ന്നും​ ​അ​ന​ർ​ഹ​ർ​ക്ക് ​സ​ഹാ​യം​ ​ന​ൽ​കി​യ​തി​ന് ​മു​ഖ്യ​മ​ന്ത്റി​ക്കെ​തി​രാ​യ​ ​പ​രാ​തി​യും​ ​ലോ​കാ​യു​ക്ത​യു​ടെ​ ​പ​രി​ഗ​ണ​ന​യി​ലാ​ണ്.​ ​ഇ​വ​യി​ൽ​ ​തി​രി​ച്ച​ടി​ ​ഉ​ണ്ടാ​യാ​ൽ​ ​അ​തി​നെ​ ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ത​ത്ര​പ്പാ​ടി​ന് ​ഗ​വ​ർ​ണ​ർ​ ​കൂ​ട്ടു​നി​ൽ​ക്ക​രു​തെ​ന്ന് ​സു​ധാ​ക​ര​ൻ​ ​അ​ഭ്യ​ർ​ത്ഥി​ച്ചു.

 ലോ​കാ​യു​ക്ത​യെ നി​ർ​ജ്ജീ​വ​മാ​ക്കാ​ൻ: വി.​ഡി.​ ​സ​തീ​ശൻ

കൊ​ച്ചി​:​ ​സം​സ്ഥാ​ന​ത്തെ​ ​അ​ഴി​മ​തി​ ​നി​രോ​ധ​ന​ ​സം​വി​ധാ​ന​ങ്ങ​ളെ​ ​നി​ർ​ജ്ജീ​വ​മാ​ക്കാ​നാ​ണ് ​ലോ​കാ​യു​ക്ത​ ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സ് ​മ​ന്ത്രി​സ​ഭ​ ​ര​ഹ​സ്യ​മാ​യി​ ​പാ​സാ​ക്കി​യ​തെ​ന്ന് ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​ ​സ​തീ​ശ​ൻ​ ​ആ​രോ​പി​ച്ചു.​ .​ ​ഓ​ർ​ഡി​ന​ൻ​സി​ൽ​ ​ഒ​പ്പു​വ​യ്ക്ക​രു​തെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യ​താ​യി​ ​അ​ദ്ദേ​ഹം​ ​മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​ഞ്ഞു.
ഗ​വ​ർ​ണ​ർ​ക്കോ​ ​മു​ഖ്യ​മ​ന്ത്രി​ക്കോ​ ​ഹി​യ​റിം​ഗ് ​ന​ട​ത്തി​ ​ലോ​കാ​യു​ക്ത​യു​ടെ​ ​വി​ധിത​ള്ളാ​മെ​ന്ന​ ​ഭേ​ദ​ഗ​തി​ ​ന​ട​പ്പാ​യാ​ൽ​ ​സം​വി​ധാ​ന​ത്തി​ന്റെ​ ​പ്ര​സ​ക്തി​ ​ന​ഷ്ട​മാ​കും.​ ​ലോ​കാ​യു​ക്ത​ ​സു​പ്രീം​ ​കോ​ട​തി​ ​മു​ൻ​ ​ജ​ഡ്‌​ജി​യോ​ ​ഹൈ​ക്കോ​ട​തി​ ​മു​ൻ​ ​ചീ​ഫ് ​ജ​സ്റ്റി​സോ​ ​ആ​യി​രി​ക്ക​ണ​മെ​ന്ന​ ​വ്യ​വ​സ്ഥ​ ​തി​രു​ത്തി​ ​ഹൈ​ക്കോ​ട​തി​ ​ജ​ഡ്‌​ജി​ ​മ​തി​യെ​ന്ന​ ​ഭേ​ദ​ഗ​തി​ ​ഇ​ഷ്ട​ക്കാ​രെ​ ​നി​യ​മി​ക്കാ​നാ​ണ്.​ ​മു​ഖ്യ​മ​ന്ത്രി​ക്കും ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​ബി​ന്ദു​വി​നു​മെ​തി​രായ കേ​സു​ക​ളി​ൽ​ ​നി​ന്ന് ​ത​ല​യൂ​രാ​നാ​ണ് ​ഭേ​ദ​ഗ​തി.​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​വീ​സ് ​കോ​ർ​പ്പ​റേ​ഷ​നി​ലെ​ ​മ​രു​ന്ന് ​വാ​ങ്ങ​ൽ​ ​അ​ഴി​മ​തി,​ ​കെ​-​റെ​യി​ൽ​ ​കേ​സു​ക​ൾ​ ​എ​ന്നി​വ​ ​ലേ​കാ​യു​ക്ത​യു​ടെ​ ​മു​ന്നി​ൽ​ ​വ​ര​രു​തെ​ന്നും​ ​ല​ക്ഷ്യ​മി​ട്ടാ​ണ് ​സ​ർ​ക്കാ​ർ​ ​നീ​ക്ക​മെ​ന്നും സ​തീ​ശൻ പ​റ​ഞ്ഞു.