photo

പാലോട്:എസ്.എൻ.ഡി.പി യോഗം ജവഹർ കോളനി ശാഖയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിന്റെ ഒന്നാം പ്രതിഷ്ഠാ വാർഷിക ചടങ്ങുകൾ നടന്നു.സ്വാമിസൂക്ഷ്മാനന്ദയുടെ സാന്നിദ്ധ്യത്തിൽ പാണാവള്ളി അശോകൻ തന്ത്രിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് പൂജകൾ നടന്നത്.ശാഖാ പ്രസിഡന്റ് എൻ.പ്രദീപ്,സെക്രട്ടറി എസ്.അജയകുമാർ,വൈസ് പ്രസിഡന്റ് ജി.മധു,വനിതാ സംഘം സെക്രട്ടറി ഗീതാ പ്രിജി, വി.രഞ്ചൻ,ചന്ദ്രൻ,രാജീവൻ തുടങ്ങിയവർ നേതൃത്വം നൽകി.