
തിരുവനന്തപുരം : കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനം ഇനിയും പൂർണമായി അടച്ചു പൂട്ടാൻ ഉദ്ദേശിക്കുന്നില്ലെന്നും അത് ജനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.
കൊവിഡ് തീവ്രവ്യാപന സാഹചര്യത്തിൽ ' അതിജീവിക്കാം ഒരുമിച്ച്' എന്ന പേരിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച കാമ്പെയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഫേസ് ബുക്ക് ലൈവിൽ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ. അരവിന്ദ്, എൻ.എച്ച്.എം. കൊവിഡ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ എന്നിവരും പങ്കെടുത്തു.