photo

പാലോട്:കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ പാലോട്ടത്തെ പഴയ ഡിപ്പോ സന്ദർശിച്ചു.പാലോട്ടത്തെ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ കെടുകാര്യസ്ഥതയെക്കുറിച്ചും പഴയ ഡിപ്പോയുടെ ശോചനീയാവസ്ഥയെക്കുറിച്ചും നിരവധി പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സന്ദർശനം. കുശവൂരിലെ പുതിയ കെ.എസ്.ആർ.ടി.സി സ്ഥാപനത്തിന്റെ നടത്തിപ്പിനെ സംബന്ധിച്ച നിരവധി പരാതികൾ പഞ്ചായത്ത് അംഗം രാജ്‌കുമാറും പാസഞ്ചർ അസോസിയേഷൻ ഭാരവാഹികളായ ഷെരീഫ്,ഹൈഷം എന്നിവരും നാട്ടുകാരും ശ്രദ്ധയിൽപ്പെടുത്തി. നിലവിലെ സാഹചര്യത്തിൽ പുതിയ വർക്ക്ഷോപ് ഇവിടെ തുടങ്ങാൻ കഴിയില്ലെന്നും പെട്രോൾ പമ്പ് പോലുള്ള മറ്റു സ്ഥാപങ്ങൾ തുടങ്ങുന്നതിനെക്കുറിച്ച് പഠനം നടത്തുമെന്നും ഷെഡ്യൂൾട് ബസുകൾ ഒഴിവാക്കി ബോണ്ട് ബസുകൾ ഓടാൻ നിർദ്ദേശം നൽകിയിട്ടില്ലെന്നും ഉടൻതന്നെ അവ പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി. സി ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.