
പാലോട്:വൃന്ദാവനം ഗ്രൂപ്പ് ഒഫ് കമ്പനി ഉപഭോക്താക്കൾക്കായി നടത്തിയ ക്രിസ്മസ്-പുതുവത്സര സമ്മാനപദ്ധതി നറുക്കെടുപ്പ് പാലോട് സ്റ്റേഷൻ ഓഫീസർ സി.കെ.മനോജ് നിർവഹിച്ചു.ഒന്നാം സമ്മാനമായ ഹോണ്ട ആക്ടിവ ഇലവുപാലം സ്വദേശി കെ.വിജയകുമാരൻ നായർക്കും രണ്ടാം സമ്മാനമായ എൽ.ഇ.ഡി സ്മാർട്ട് ടിവി കെ.വിജയകുമാറിനും മൂന്നാം സമ്മാനമായ സ്മാർട്ട് ഫോൺ കാട്ടാക്കട വെളിയംകോട് സ്വദേശി സാംജിക്കും ലഭിച്ചു. സമ്മാനങ്ങൾ വൃന്ദാവനം സ്ഥാപനങ്ങളുടെ സ്ഥാപകൻ വൃന്ദാവനം ശിവൻകുട്ടിയുടെ രണ്ടാം ചരമവാർഷിക ദിനമായ ഇന്ന് നൽകും.