
കല്ലമ്പലം: യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക്ക് ദിനം ദേശീയ പുനരർപ്പണ ദിനമായി ആചരിച്ചു. ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ പരിരക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങൾക്ക് നേതൃത്വം നൽകാൻ യൂത്ത് കോൺഗ്രസ് പ്രതിജ്ഞാബദ്ധമാണെന്ന് ദിനാചരണം പ്രഖ്യാപിച്ചു. കല്ലമ്പലം ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നാവായിക്കുളം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് അഡ്വ. എം.എം. താഹ ദേശീയ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വർക്കല നിയോജക മണ്ഡലം പ്രസിഡന്റ് എ.ജെ. ജിഹാദ് അദ്ധ്യക്ഷത വഹിച്ചു.
ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ഇ. റിഹാസ്, ഡി.സി.സി മെമ്പർ അനീഷ് കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ ആസിഫ്, സിയാദ്, കോൺഗ്രസ് നേതാക്കളായ മണിലാൽ, നിസാർ മേനാപ്പാറ, ഹാഷിം കല്ലമ്പലം, നജീം കല്ലമ്പലം, കണ്ണൻ നിസാം,ഐ.എൻ.ടി. യു.സി നേതാവ് പ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.