
കല്ലമ്പലം :വർണാഭമായ പരിപാടികളോടെ റിപ്പബ്ലിക് ദിനാചരണം ആചരിച്ച് കെ.ടി.സി.ടി ഹയർസെക്കൻഡറി സ്കൂൾ സീനിയർ പ്രിൻസിപ്പൽ എസ്. സഞ്ജീവ് പതാക ഉയർത്തി.സ്കൂൾ ചെയർമാൻ എ. നഹാസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. കൺവീനർ യു.അബ്ദുൽ കലാം, എച്ച്.എസ്. എസ് പ്രിൻസിപ്പൽ എം. എസ്. ബിജോയ്, എച്ച്. എസ് പ്രിൻസിപ്പൽ എം.എൻ. മീര, വൈസ് പ്രിൻസിപ്പൽ, ഗിരിജ രാമചന്ദ്രൻ, ബി. ആർ. ബിന്ദു എന്നിവർ പങ്കെടുത്തു. കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ സ്കൂളിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളുടെ ഭാഗമാകാൻ എല്ലാ കുട്ടികൾക്കും ഓൺലൈൻ സംവിധാനം ഒരുക്കിയിരുന്നു.