re

വെഞ്ഞാറമൂട്:ജീവകലയുടെ ആഭിമുഖ്യത്തിൽ വെഞ്ഞാറമൂട്ടിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി വിവിധ മേഖലയിലുള്ളവർ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കി.പുല്ലമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാജേഷ്,പുല്ലമ്പാറ ദിലീപ്,നെല്ലനാട് ഗ്രാമപഞ്ചായത്ത് വാർഡ് അംഗം മഞ്ജു.എൽ.എസ്,കവി പിരപ്പൻകോട് അശോകൻ,നാടകപ്രതിഭകളായ അശോക് - ശശി,വ്യാപാരി സംഘടനാ ഭാരവാഹികളായ ബാബു.കെ സിതാര,ശശിധരൻ നായർ,എൽ.ആർ ഹോസ്പിറ്റൽ ഉടമ ഡോ.കെ.രവി,ഹിന്ദു ഐക്യവേദി ജില്ലാ കൺവീനർ കോലിയക്കോട് മോഹനൻ,സി.പി.എം ബ്രാഞ്ച് സെക്രട്ടറി പി.വാമദേവൻ പിള്ള,ഗിരീഷ് പിരപ്പൻകോട്,കേണൽസ് അക്കാഡമി എം.ഡി.ശ്രീജു ആർ.ബി.അനിൽ ലാസ്,ചിത്രകലാ അദ്ധ്യാപകൻ കാർത്തിക് കച്ചവടക്കാർ,ഓട്ടോറിക്ഷാ തൊഴിലാളികൾ,ജീവകലയിലെ ചിത്രകലാ വിദ്യാർത്ഥികൾ,ചലച്ചിത്ര സംവിധായകൻ വെഞ്ഞാറമൂട് സന്തോഷ്,സുരേഷ് ബാബു എന്നിവർ ഭൂപട നിർമ്മാണത്തിന് നേതൃത്വം നൽകി.ജീവകല ഭാരവാഹികളായ എം.എച്ച്.നിസാർ,വി.എസ്.ബിജുകുമാർ,പി.മധു,കെ.ബിനുകുമാർ,എസ്.ഈശ്വരൻ പോറ്റി,ആർ.ശ്രീകുമാർ തുടങ്ങിയവർ റിപ്പബ്ളിക് ദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി.