
ചിറയിൻകീഴ്:അഴൂർ, പെരുങ്ങുഴി കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി പെരുങ്ങുഴി ജംഗ്‌ഷനിൽ ദേശീയ പതാക ഉയർത്തി.ദിനാഘോഷം ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.അഴൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ബിജു ശ്രീധർ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് നേതാക്കളായ അഴൂർ വിജയൻ, എ.ആർ.നിസാർ,എസ്.മധു, എം. ഷാജഹാൻ,അനു വി.നാഥ്,ജയ സജിത്ത്,ചന്ദ്രബാബു,അഴൂർ രാജു,ചന്ദ്രസേനൻ,കോളിച്ചിറ കുമാർ തുടങ്ങിയവർ പങ്കെടുത്തു.