viswa

നെയ്യാറ്റിൻകര: നഗരസഭയുടെയും വിവിധ രാഷ്ട്രീയ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നെയ്യാറ്റിൻകരയിൽ വിപുലമായ റിപ്പബ്ലിക് ദിനാഘോഷം നടന്നു. നെയ്യാറ്റിൻകര നഗരസഭയിൽ നഗരസഭ ചെയർമാൻ പി. കെ. രാജമോഹനൻ ദേശീയ പതാക ഉയർത്തി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കൗൺസിലർമാർ, നഗരസഭ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്‌കൂളിൽ നടന്ന ആഘോഷങ്ങൾക്ക് സ്‌കൂൾ ചെയർമാനും മാനേജിംഗ് ട്രസ്റ്റിയുമായ വി.വേലപ്പൻനായർ ദേശീയപതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി.വൈസ് ചെയർമാൻ ആർ.വി സനിൽകുമാർ,ട്രസ്റ്റ് സെക്രട്ടറി എം. മുരളീകൃഷ്ണൻ,പ്രിൻസിപ്പൽ ജി.പി സുജ,അക്കാഡമിക ഡയറക്ടർ ഡോ. വി.മോഹൻകുമാർ, നോഡൽ ഒാഫീസർ സി. സുരേഷ് കുമാർ, ലെയിസൺ ഓഫീസർ വി.നാരായണ റാവു എന്നിവർ പങ്കെടുത്തു.

ഊൂട്ടുകാല ഡോ.ജി.ആർ പബ്ലിക് സ്‌കൂളിൽ മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി പതാക ഉയർത്തി.ട്രസ്റ്റ് സെക്രട്ടറി ആർ.എസ് ഹരികുമാർ,മാനേജർ പി.രവിശങ്കർ,അക്കാഡമിക് ഡയറക്ടർ ഗൗരി നായർ,പ്രിൻസിപ്പൽ ഡോ.കെ. രാജമോഹൻ, വൈസ് പ്രിൻസിപ്പൽമാരായ ഡി. സുബിഗ്ലാഡ്സൺ, സെൽവറാണി എ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പെരുമാൾ പിള്ള, പി.ടി. എ പ്രസിഡന്റ് ശരത്കുമാർ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

അതിയന്നൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷവും കൗമാരക്കാരുടെ വർണ്ണക്കൂട് പദ്ധതിയും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കൊടങ്ങാവിള വിജയകുമാർ ഉദ്ഘാടനം ചെയ്തു. ബീനാറാണി,സുധാദേവി, ബി. ലത,പുഷ്പകുമാരി തുടങ്ങിയവർ പങ്കെടുത്തു.