നെയ്യാറ്റിൻകര: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ താലൂക്കിൽ നെയ്യാറ്റിൻകര, അതിയന്നൂർ, ചെങ്കൽ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സികൾ അടിയന്തരമായി പുനഃരാരംഭിക്കണമെന്ന് ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി നായരും ജനറൽ സെക്രട്ടറി എസ്.കെ. ജയകുമാറും ആവശ്യപ്പെട്ടു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കൊവിഡ് വിഭാഗത്തിൽ നിലവിലുള്ള കിടക്കകളിൽ രോഗികൾ നിറഞ്ഞതിനാൽ കിടത്തി ചികിത്സ ആവശ്യമായ രോഗികൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
നെയ്യാറ്റിൻകര, പാറശാല ആശുപത്രികളിലെ പകുതിയിലധികം ജീവനക്കാർ കൊവിഡ് ബാധിതരായി ചികിത്സയിലായതിനാൽ ആശുപത്രികളിൽ വേണ്ടത്ര ചികിത്സ കിട്ടുന്നുമില്ല. സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്ന കാര്യത്തിൽ ജില്ലാ ഭരണകൂടം കാണിക്കുന്ന അനാസ്ഥ ഒഴിവാക്കി താലൂക്കിൽ നേരത്തെ ഉണ്ടായിരുന്ന എല്ലാ സി.എഫ്.എൽ.ടി.സികളും അതാത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുനഃരാരംഭിക്കാൻ ബന്ധപ്പെട്ടവർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻ ആവശ്യപ്പെട്ടു.