
നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം പന്ത ശാഖയിൽ വനിതാസംഘം പൊതുയോഗവും പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടന്നു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ഉഷാ ശിശുപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ ചെയർപേഴ്സൺ മിനി സുരേഷ് അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ കൗൺസിൽ അംഗം കളളിക്കാട് ശ്രീനിവാസൻ സംഘടനാ സന്ദേശം നൽകി.യൂണിയൻ വനിതാസംഘം സെക്രട്ടറി റീന മുള്ളറവിള പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ശാഖാ കൺവീനർ ബിന്ദു സാമ്പൻ,യൂണിയൻ വനിതാ സംഘം കേന്ദ്ര സമിതി അംഗം ഗോമതി ആലച്ചൽ കോണം എന്നിവർ പങ്കെടുത്തു.വനിതാ സംഘംഭാരവാഹികളായി ബിനിത (പ്രസിഡന്റ്), ശ്രീകല (വൈസ് പ്രസിഡന്റ്), അനിതകുമാരി (സെക്രട്ടറി), രമണി (ട്രഷറർ),സിന്ധു,ഷീല,ഗിരിജ, ശൈലജ,ഷീജ,ജയന്തി,മഞ്ചു (കമ്മിറ്റി അംഗങ്ങൾ),ബിന്ദു സാമ്പൻ,മിനി സുരേഷ് ,ഷീല (യൂണിയൻ കേന്ദ്ര സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.