dd

തിരുവനന്തപുരം: സ്‌മാർട്ട് സിറ്റി റോഡുകളുടെ ഭാഗമായി അനന്തമായി നീളുന്ന കേബിൾ തുരങ്കങ്ങളുടെ നിർമ്മാണത്തിൽ പൊറുതിമുട്ടി തലസ്ഥാനവാസികൾ. കേബിൾ തുരങ്കങ്ങൾ നിർമ്മിക്കുന്നതിനായി മണ്ണെടുപ്പ് തുടരുന്നതും ഇടയ്ക്കിടെയുണ്ടാകുന്ന പൈപ്പ് പൊട്ടലുമാണ് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നത്. പൈപ്പ് പൊട്ടി കുഴികളിൽ നിറയുന്ന വെള്ളം പമ്പ് ചെയ്യുന്നതിനും ചോർച്ച പരിഹരിക്കുന്നതിനും സമയമെടുക്കുന്നതിനാലാണ് ജോലികൾ വൈകുന്നതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.പണി നടക്കുന്ന റോഡുകൾക്കരികെ താമസിക്കുന്ന വീട്ടുകാരും കച്ചവടക്കാരും തീരാദുരിതത്തിലാണ്. നഗരത്തിലെ റോഡുകളിൽ ഭൂരിപക്ഷവും വീതി കുറഞ്ഞതിനാലാണ് ഇത്തരം പ്രശ്‌നങ്ങൾ ഉണ്ടാകുന്നതെന്നാണ് അധികൃതർ പറയുന്നത്.