vld-1

വെള്ളറട: പ്ളസ് ടു വിദ്യാർത്ഥിയെ കുത്തിപരിക്കേല്പിച്ച സംഭവത്തിൽ ഒന്നാം പ്രതി പിടിയിൽ. ഒറ്റശേഖരമംഗലം വാഴിച്ചൽ നുള്ളിയോട് തടത്തരികത്ത് വീട്ടിൽ ശ്രീജിത്താണ് (21) ആര്യങ്കോട് പൊലീസിന്റെ പിടിയിലായത്.

ചെമ്പൂര് എൽ.എം.എസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥി അഞ്ചുമരങ്കാല സ്വദേശി എബിനെയാണ് (17) ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുത്തിപരിക്കേൽപ്പിച്ചത്. രണ്ടാം പ്രതി നേരത്തേ പൊലീസ് പിടിയിലായിരുന്നു. ശ്രീജിത്തിനെ പിടികൂടുന്നതിനുവേണ്ടി വീട്ടിൽ നടത്തിയ തെരച്ചിലിൽ വീടിന്റെ ടെറസിന് മുകളിൽ കഞ്ചാവ് കൃഷി ചെയ്യുന്നതും കണ്ടെത്തിയിരുന്നു.

കഞ്ചാവ് കൃഷി നടത്തിയതിനും ഇയാൾക്ക് എതിരെ കേസെടുത്തിട്ടിണ്ട്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.