p

തിരുവനന്തപുരം: ലോകായുക്ത നിയമത്തിൽ 22 വർഷം മുമ്പ് കേരള നിയമസഭ തള്ളിയ വ്യവസ്ഥയാണ്, ഇപ്പോൾ ഭേദഗതി ഓർഡിനൻസ് വഴി സർക്കാർ തിരുകിക്കയറ്റുന്നതെന്ന് നിയമസഭാ രേഖകൾ. 1999 ഫെബ്രുവരി ഒന്നിന് നിയമസഭയിൽ ലോകായുക്ത ബിൽ അവതരിപ്പിച്ച് പാസാക്കിയത് ഇ.കെ. നായനാരുടെ നേതൃത്വത്തിലുള്ള ഇടതു സർക്കാരെങ്കിൽ, ഇപ്പോൾ അന്നൊഴിവാക്കിയ വ്യവസ്ഥ ഉൾപ്പെടുത്തുന്നത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു സർക്കാർ.

കർണാടക മാതൃകയിൽ തയാറാക്കിയ മൂലനിയമത്തിൽ പതിമൂന്നാം വകുപ്പിൽ അന്നുണ്ടായിരുന്ന വ്യവസ്ഥ ലോകായുക്തയുടെ ഉത്തരവ് ബന്ധപ്പെട്ട അധികാരിക്ക് (ഗവർണർ, മുഖ്യമന്ത്രി, സംസ്ഥാനസർക്കാർ) അംഗീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്നതായിരുന്നു. നിയമമന്ത്രിയായിരുന്ന ഇ. ചന്ദ്രശേഖരൻ നായർ അവതരിപ്പിച്ച ബില്ലിന്മേൽ നടന്ന ചർച്ചയിൽ ഭരണ-പ്രതിപക്ഷ ഭേദമെന്യേ അംഗങ്ങൾ ഈ വ്യവസ്ഥ മാറ്റണമെന്നാവശ്യപ്പെട്ടു. സബ്ജക്ട് കമ്മിറ്റിയിലും വിശദ ചർച്ചയ്ക്ക് ശേഷമാണ് സർക്കാരിന്റെ ഔദ്യോഗിക ഭേദഗതിയായി കൊണ്ടുവന്ന് ലോകായുക്തയുടെ ഉത്തരവ് അധികാരി അംഗീകരിക്കണമെന്ന വ്യവസ്ഥ പതിനാലാം വകുപ്പായി ഉൾപ്പെടുത്തിയത്. അന്ന് ചർച്ച ചെയ്ത് തള്ളിയ പതിമൂന്നാം വകുപ്പാണ്, ഇപ്പോൾ പതിനാലാം വകുപ്പിന്റെ ഭേദഗതിയായി സർക്കാർ കൊണ്ടുവന്നിരിക്കുന്നത്.

1999ലെ ബിൽ ചർച്ചയിൽ ഭരണപക്ഷത്ത് നിന്ന് ശക്തിയായി വാദിച്ചത് ആനത്തലവട്ടം ആനന്ദൻ, ജി. സുധാകരൻ, പി. രാഘവൻ എന്നിവരാണ്. പ്രതിപക്ഷത്ത് നിന്ന് ജി. കാർത്തികേയൻ, ടി.എം. ജേക്കബ് എന്നിവരും സമാന വാദമുഖങ്ങളുയർത്തി. കെ.എം. മാണി, കെ.സി. ജോസഫ്, ഇ.എം. അഗസ്തി തുടങ്ങിയവരും ലോകായുക്ത ഉത്തരവ് അധികാരിക്ക് തള്ളാമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന ഭേദഗതി കൊണ്ടുവന്നു.

അന്ന് നിയമസഭയിൽ...

₹ആനത്തലവട്ടം ആനന്ദൻ:

" അഴിമതിയാരോപണം തെളിഞ്ഞാൽ പൊതുപ്രവർത്തകൻ തൽക്ഷണം ഒഴിയണമെന്ന് ലോകായുക്ത നിർദ്ദേശിച്ചാൽ അത് നിരാകരിക്കാനുള്ള സർക്കാരിന്റെ അവകാശം എടുത്തുകളയണം. അല്ലെങ്കിൽ സർക്കാർ ലോകായുക്തയ്ക്ക് മുകളിലാകും. കോടതിയുടെ മുകളിൽ തീരുമാനമെടുക്കാനുള്ള അധികാരം സർക്കാരിന് കൊടുക്കുന്നത് ശരിയല്ല. "

ജി. സുധാകരൻ:

"പൊതുപ്രവർത്തകൻ കുറ്റം ചെയ്തിരിക്കുന്നുവെന്ന് ലോകായുക്ത തീരുമാനിച്ചാൽ ആ കുറ്റം ചെയ്തയാൾ തിരഞ്ഞെടുക്കപ്പെട്ട പദവി വഹിക്കുന്നത് അപമാനകരമാണ്. കോടതി വിധി വന്ന ശേഷവും അധികാരത്തിൽ തുടർന്ന പ്രതിപക്ഷ പാരമ്പര്യം തുടരരുതെന്ന് പറയുന്ന മാറ്റം പ്രതിപക്ഷ മെമ്പർമാരിലുമുണ്ടായത് സ്വാഗതാർഹമാണ്. "

പി. രാഘവൻ:

"ലോകായുക്ത റിപ്പോർട്ട് സമർപ്പിച്ച ശേഷം അതിനകത്ത് അഴിമതിയില്ലെന്ന് പറഞ്ഞാൽ ആ നടപടി മുഴുവൻ വെറുതെയായില്ലേ. റിപ്പോർട്ട് അംഗീകരിച്ച് മുഖ്യമന്ത്രിയാണെങ്കിൽ രാജി വയ്ക്കും. മന്ത്രിമാരാണെങ്കിൽ രാജി വയ്ക്കണം. ഉദ്യോഗസ്ഥരാണെങ്കിൽ നടപടിയെടുക്കണം. "

ലോ​കാ​യു​ക്ത​ ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സ് ​ച​ർ​ച്ച​യാ​യി​ല്ല

തി​രു​വ​ന​ന്ത​പു​രം​:​ ​മ​തി​യാ​യ​ ​രാ​ഷ്ട്രീ​യ​ ​കൂ​ടി​യാ​ലോ​ച​ന​യു​ണ്ടാ​യി​ല്ല​ ​എ​ന്ന് ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​നേ​തൃ​ത്വം​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ​ര​സ്യ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ചെ​ങ്കി​ലും​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ ​ഭേ​ദ​ഗ​തി​ ​ഓ​ർ​ഡി​ന​ൻ​സി​നെ​ ​ചൊ​ല്ലി​യു​ണ്ടാ​യ​ ​വി​വാ​ദം​ ​ഇ​ന്ന​ലെ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​സി.​പി.​ഐ​ ​മ​ന്ത്രി​മാ​ർ​ ​അ​ട​ക്കം​ ​ആ​രും​ ​ഉ​ന്ന​യി​ച്ചി​ല്ല.
ക​ഴി​ഞ്ഞാ​ഴ്ച​ത്തെ​ ​ഓ​ൺ​ലൈ​ൻ​ ​മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ​ഏ​ക​ക​ണ്ഠ​മാ​യി​ ​അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​ ​ഓ​ർ​ഡി​ന​ൻ​സി​നെ​തി​രെ​ ​അ​തി​ന് ​ശേ​ഷം​ ​പ്ര​തി​ക​രി​ക്കു​ന്ന​തി​ന് ​രാ​ഷ്ട്രീ​യ​ ​പ​രി​മി​തി​ക​ളു​ണ്ടെ​ന്ന​ ​തി​രി​ച്ച​റി​വാ​ണ് ​സി.​പി.​ഐ​ ​മ​ന്ത്രി​മാ​രെ​യ​ട​ക്കം​ ​ഇ​ന്ന​ലെ​ ​വി​ഷ​യ​മു​ന്ന​യി​ക്കു​ന്ന​തി​ൽ​ ​നി​ന്ന് ​പി​ന്തി​രി​പ്പി​ച്ച​ത്.
ഇ​ന്ന​ലെ​യും​ ​ഓ​ൺ​ലൈ​നാ​യാ​ണ് ​മ​ന്ത്രി​സ​ഭാ​യോ​ഗം​ ​ചേ​ർ​ന്ന​ത്.​ 1999​ലെ​ ​ഇ.​കെ.​ ​നാ​യ​നാ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​ഇ​ട​തു​മു​ന്ന​ണി​ ​സ​ർ​ക്കാ​ർ​ ​കൊ​ണ്ടു​വ​ന്ന​ ​ലോ​കാ​യു​ക്ത​ ​നി​യ​മ​ത്തി​ൽ​ ​ഇ​പ്പോ​ഴ​ത്തെ​ ​ഇ​ട​തു​മു​ന്ന​ണി​ ​സ​ർ​ക്കാ​ർ​ ​വെ​ള്ളം​ ​ചേ​ർ​ത്തു​വെ​ന്ന​ ​ആ​ക്ഷേ​പ​മാ​ണ് ​വി​വാ​ദ​ത്തി​ന് ​വ​ഴി​ ​തു​റ​ന്ന​ത്.​ ​ലോ​ക്പാ​ൽ​ ​സം​ബ​ന്ധി​ച്ച് ​ദേ​ശീ​യ​ത​ല​ത്തി​ൽ​ ​ഇ​ട​തു​പാ​ർ​ട്ടി​ക​ളു​ടെ​ ​പ്ര​ഖ്യാ​പി​ത​ ​നി​ല​പാ​ടി​ന് ​വി​രു​ദ്ധ​മാ​ണ് ​കേ​ര​ള​സ​ർ​ക്കാ​രി​ന്റെ​ ​നി​ല​പാ​ടെ​ന്ന​ ​വി​മ​ർ​ശ​ന​വു​മു​യ​ർ​ന്നി​രു​ന്നു.