
വക്കം : വഴിയിൽ ഉപേക്ഷിച്ച കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടർ തുരുമ്പെടുത്ത് നശിക്കുന്നു. കീഴാറ്റിങ്ങൽ കുളപ്പാട്ടം ഏലായുടെ കരയിലാണ് കഴിഞ്ഞ 10 വർഷമായി ട്രാക്ടർ കിടക്കുന്നത്. കുളപ്പാട്ടം പാഠശേഖര സമിതിയ്ക്ക് കാർഷിക ആവശ്യങ്ങൾക്കായി നൽകിയതാണിത്. കർഷകർക്ക് കുറഞ്ഞ നിരക്കിൽ നിലം ഉഴുതു നൽകാനും അത് വഴി കൃഷി ചിലവ് കുറയ്ക്കാനും വേണ്ടിയാണിത് ട്രാക്ടർ നൽകിയത്. കളിഞ്ഞ പത്ത് വർഷമായി കിടക്കുന്ന ട്രാക്ടറിനുള്ളിൽ ഇഴജന്തുക്കൾ താമസമാക്കിയെന്നാണ് നാട്ടുകാർ പറയുന്നത്. വഴിയരുകിൽ കിടന്ന് നശിക്കുന്ന ട്രാക്ടർ ഇനി ഉപയോഗിക്കാൻ കഴിയില്ലന്നും ലേലം ചെയ്താൽ കിട്ടുന്ന പണം ഗ്രാമ പഞ്ചായത്തിന് മുതൽ കൂട്ടാകുമെന്നും അവർ പറയുന്നു.