
മുടപുരം:റിപ്പബ്ലിക് ദിന പരേഡിൽ ഫ്ലോട്ട് അവതരണം നിഷേധിച്ചതിൽ സി.ഐ.ടി.യു പ്രതിഷേധിച്ചു.സി.ഐ.ടി.യു ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആറ്റിങ്ങൽ കച്ചേരിനട,വാളക്കാട്,ചെറുവള്ളിമുക്ക്,ചിറയിൻകീഴ് ബസ് സ്റ്റാൻഡ്,ചെക്കാലവിളാകം,കായിക്കര, വക്കം മാർക്കറ്റ് എന്നിവിടങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു.ആറ്റിങ്ങൽ കച്ചേരി നടയിലെ പ്രതിഷേധം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു.എം.മുരളി അദ്ധ്യക്ഷത വഹിച്ചു.ചിറയിൻകീഴ് ബസ് സ്റ്റാൻഡിലെ പ്രതിഷേധം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ശോഭനൻ ഉദ്ഘാടനം ചെയ്തു.കായിക്കരയിലും ചെക്കാലവിളാകത്തും അഞ്ചുതെങ്ങ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കായിക്കരയിൽ ബി.എൻ.സൈജു രാജും ചെക്കാലവിളാകത്ത് എസ്. സാബുവും അദ്ധ്യക്ഷത വഹിച്ചു.വക്കത്ത് കെ.അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു.അക്ബർഷ അദ്ധ്യക്ഷത വഹിച്ചു.മുദാക്കൽ എം.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.ബി.രാജീവ് അദ്ധ്യക്ഷത വഹിച്ചു.ചെറുവള്ളിമുക്കിൽ ജി.വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.എസ്.ചന്ദ്രൻ അദ്ധ്യക്ഷനായി.ആറ്റിങ്ങലിൽ അഡ്വ.എസ്.കുമാരി, സി.ചന്ദ്രബോസ്, ആർ.പി.അജി, എസ്.രാജശേഖരൻ, ജി.എസ്.ദിലീപ് കുമാർ, അരുൺ, മുദാക്കലിൽ ദിനേശ്, എ. അൻഫർ, സജിൻ ഷാജഹാൻ, മഹേശ്വരൻപിള്ള അഞ്ചുതെങ്ങിൽ എസ്.പ്രവീൺ ചന്ദ്ര, ലിജാബോസ്, പി.വിമൽരാജ്, ജോസഫിൻ മാർട്ടിൻ,സജി സുന്ദർ, സരിത,ശ്യാമ പ്രകാശ് എന്നിവരും വക്കത്ത് ടി.ഷാജു,ജെ.സലിം,എ.ആർ.റസൽ,ന്യൂട്ടൺ അക്ബർ എന്നിവരും കടയ്ക്കാവൂർ ജംഗ്ഷനിൽ അഡ്വ.പ്രദീപ്കുമാർ, റൂബി,ബാബു കുട്ടൻ എന്നിവരും ചിറയിൻകീഴ് ബി.സതീശൻ, രവീന്ദ്രൻ,സിന്ധു പ്രകാശ് എന്നിവരും കിഴുവിലത്ത് ആർ.കെ.ബാബു,എസ്.സുധീർ,സന്തോഷ് കുമാർ, ബിനുശിവൻ എന്നിവരും സംസാരിച്ചു.