muhammad-nafi

തിരുവനന്തപുരം: 1.25 കിലോഗ്രാം കഞ്ചാവുമായി യുവാവിനെ പൊലീസ് അറസ്‌റ്റുചെയ്‌തു. വെട്ടുകാട് ബാലൻനഗർ സ്വദേശി മുഹമ്മദ് നൗഫിയാണ് (26) പൂന്തുറ പൊലീസിന്റെ പിടിയിലായത്.

കമലേശ്വരത്ത് മത്സ്യഫെഡിന് സമീപത്തെ വാടകയ്‌ക്കെടുത്ത വീട്ടിൽ കഞ്ചാവ് വിൽക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എസ്.ഐമാരായ രാഹുൽ, ഷാജി, എ.എസ്.ഐമാരായ സുധീർ, ബീന ബീഗം എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റുചെയ്‌തത്.

കഞ്ചാവ് വില്പന കൂടാതെ നിരവധി ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്‌തു.