ashirvad

ആശീർവാദ് സിനിമാസ് 22 വർഷം പൂർത്തിയായത് ആഘോഷമാക്കി മോഹൻലാലും ആന്റണി പെരുമ്പാവൂരും. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു ആഘോഷം. നരസിംഹം മുതൽ ഇത്രയും കാലം ആശീർവാദിനൊപ്പവും തങ്ങളോടൊപ്പവും സഹകരിച്ച എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നതായി കേക്ക് മുറിച്ച് മോഹൻലാൽ പറഞ്ഞു. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ ടി.കെ. രാജീവ് കുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ആഘോഷം. 2000ൽ നരസിംഹം ആണ് ആശീർവാദ് സിനിമാസ് നിർമ്മിച്ച ആദ്യ സിനിമ. 29 ചിത്രങ്ങളാണ് ഇതുവരെ ആശീർവാദ് സിനിമാസിന്റെ ബാനറിൽ മോഹൻലാലിന്റെ സാരഥിയായ ആന്റണി പെരുമ്പാവൂർ നിർമ്മിച്ചിരിക്കുന്നത്. എലോൺ, 12ത് മാൻ, മോൺസ്റ്റർ, ബറോസ്, എമ്പുരാൻ തുടങ്ങിയവയാണ് ആശീർവാദിന്റെ പുതിയ ചിത്രങ്ങൾ.