pina

തിരുവനന്തപുരം: അമേരിക്കയിലെ വിദഗ്ദ്ധപരിശോധനയ്ക്കും ചികിത്സയ്ക്കും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ മടങ്ങിയെത്തും. സുഖമുണ്ടെന്നും മുൻ നിശ്ചയപ്രകാരം നാളെ തിരിച്ചെത്തുമെന്നും മുഖ്യമന്ത്രി ഇന്നലെ ഓൺലൈൻ മന്ത്രിസഭായോഗത്തിൽ പറഞ്ഞു. ഇന്ന് അമേരിക്കയിൽ നിന്ന് തിരിക്കുന്ന മുഖ്യമന്ത്രി നാളെ രാവിലെയോടെയാണ് തിരുവനന്തപുരത്തെത്തുക. ഈ മാസം 15നാണ് മുഖ്യമന്ത്രി അമേരിക്കയിലെ മെയോ ക്ലിനിക്കിലേക്ക് പോയത്.