pvl

പൂവച്ചൽ: പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ ആനാകോട് ഏലായിൽ രണ്ട് പതിറ്റാണ്ടുകൾക്കുശേഷം നടന്ന

കൊയ്‌ത്തുത്സവം ആഘോഷമാക്കി കർഷകരും ജനപ്രതിനിധികളും. നാല് മാസം മുമ്പ് ജി. സ്റ്റീഫൻ എം.എൽ.എയാണ് നെൽക്കൃഷി ഉദ്ഘാടനം ചെയ്‌തത്.

പൂവച്ചൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സനൽകുമാർ,​ വൈസ് പ്രസിഡന്റ് ഒ. ശ്രീകുമാരി, പഞ്ചായത്തംഗങ്ങളായ തസ്‌ലീം, ജിജിത്, രശ്‌മി, ബോബി അലോഷ്യസ്, ഷമീമ, കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ മനോജ്, പ്രശാന്ത്, രാധാകൃഷ്ണൻ തുടങ്ങിയവരും കുട്ടികളും കൊയ്‌ത്തുത്സവത്തിൽ പങ്കാളികളായി. ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായിട്ടാണ്ഒരു ഹെക്ടർ പ്രദേശത്ത് നെൽക്കൃഷി ആരംഭിച്ചത്.

കർഷകനായ ബിജുവിന്റെ നേതൃത്വത്തിൽ പ്രദേശത്തെ കർഷകരെ ഉൾപ്പെടുത്തി രൂപീകരിച്ച കർഷക സമിതിക്കായിരുന്നു മേൽനോട്ടച്ചുമതല. ഇവിടെനിന്ന് കൊയ്‌തെടുക്കുന്ന നെല്ല് അരിയാക്കി ' പൂവച്ചൽ കുത്തരി ' എന്ന പേരിൽ വിപണിയിലിറക്കാൻ ആലോചനയുണ്ടെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സനൽകുമാർ പറഞ്ഞു.