
കാട്ടാക്കട:കൊവിഡ് കാലത്തും കരുതലോടെ ആഘോഷമാക്കി ഗ്രാമീണ മേഖലകളിലെ റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികൾ.സ്കൂളുകൾ,സാംസ്കാരിക കേന്ദ്രങ്ങൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടന്നു.
കാട്ടാക്കട താലൂക്ക് ആസ്ഥാനത്ത് എൽ.ആർ.തഹസിൽദാർ മധുസൂദനൻ ദേശീയ പതാക ഉയർത്തി.കാട്ടാക്കട ഡി.വൈ.എസ്.പി ഓഫീസിൽ ഡി.വൈ.എസ്.പി പ്രശാന്തും, പൊലീസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ കിരണും ദേശീയ പതാക ഉയർത്തി.കാട്ടാക്കട ചിന്മയ വിദ്യാലയത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അദ്ധ്യാപിക ഒ.എസ്.റാണി ദേശീയ പതാക ഉയർത്തി.
ഉഴമലയ്ക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ലിക്ക് ദിനാഘോഷം പ്രിൻസിപ്പൽ സുരേന്ദ്രനാഥ് പതാകയുയർത്തി.മാനേജർ ഉഴമലയ്ക്കൽ വേണുഗോപാൽ,ഹെഡ്മിസ്ട്രസ് ജി.ലില്ലി,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ശ്രീലാൽ,പി.ടി.എ പ്രസിഡന്റ് ബി.ബിജു,സ്റ്റാഫ് സെക്രട്ടറി ടി.അനിൽകുമാർ എന്നിവർ സന്ദേശം നൽകി.
കുറ്റിച്ചൽ കോട്ടൂർ ഗീതാഞ്ജലി പ്രാദേശിക പ്രതിഭാ കേന്ദ്രത്തിൽ എസ്.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ അലക്സ് ജയിംസ് യോഗം ഉദ്ഘാടനം ചെയ്തു. ബി.ആർ.സി സ്റ്റാഫ് സെക്രട്ടറി ഡോ.വി.എസ്.ജയകുമാർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.സി.ആർ.ബാബു മുഖ്യപ്രഭാഷണം നടത്തി.സനൽ കള്ളിക്കാട്,ആർ.എസ്.ഐശ്വര്യ,ഷിനു രാജ് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികൾ അവതരിപ്പിച്ച ദേശഭക്തി ഗാനാലാപനവും കുട്ടികൾക്ക് പച്ചക്കറി കിറ്റുകളും വിതരണം ചെയ്തു.
കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്രിൻസിപ്പൽ ആർ.എസ്.ഹേമ പ്രിയ ദേശീയ പതാക ഉയർത്തി.പി.ടി.എ പ്രസിഡന്റ് കെ.ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് എ.ബുഹാരി,അദ്ധ്യാപകർ,പി.ടി.എ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.