resid

തിരുവനന്തപുരം: റിപ്പബ്ളിക് ദിനത്തിൽ ഖരമാലിന്യ സംസ്കരണ പരിപാടിക്ക് തുടക്കംകുറിച്ച് തിരുമല കട്ടച്ചൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ.

അസോസിയേഷനിലെ 350ഓളം വീടുകളിൽ തേക്കിൻതൈകൾ വിതരണം ചെയ്തു. വാർഡ് കൗൺസിലർ ഒ. പദ്മലേഖ പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് ലഫ്റ്റനന്റ് കേണൽ എൻ. രാധാകൃഷ്ണൻ (റിട്ട) അദ്ധ്യക്ഷത വഹിച്ചു. ഡോ.ശശി തരൂർ എം.പി, വി.കെ. പ്രശാന്ത് എം.എൽ.എ എന്നിവരുടെ റിപ്പബ്ലിക് ദിന സന്ദേശങ്ങൾ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ കുന്നത്ത് ചടങ്ങിൽ വായിച്ചു. അസോസിയേഷൻ അംഗങ്ങളായ ഡോ. ഈശ്വര ദാസും ഡോ.എം. രാധയും വീട്ടിൽ നട്ടുവളർത്തിയ നിലമ്പൂർ തേക്കിൻതൈകളാണ് ചടങ്ങിൽ വിതരണം ചെയ്തത്.

വിതരണോദ്ഘാടനം കൗൺസിലർക്ക് ആദ്യ തൈ നൽകി ഡോ. ഈശ്വര ദാസ് നിർവഹിച്ചു. ചടങ്ങിൽ അസോസിയേഷൻ വൈസ് പ്രസിഡന്റ് വി.എസ്. രമാദേവി സ്വാഗതവും ട്രഷറർ കെ.എസ്. പ്രഭുകുമാർ നന്ദിയും പറഞ്ഞു.