വർക്കല: ഇടവ ഗ്രാമപഞ്ചായത്തിലെ പാകിസ്ഥാൻമുക്കിന് സമീപത്തെ അനധികൃത കെട്ടിട നിർമ്മാണം തടയാനെത്തിയ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും ഉദ്യാേഗസ്ഥർക്കും നേരെ ചിലർ വധഭീഷണി മുഴക്കിയതായി സെക്രട്ടറി അയിരൂർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് പരാതി നൽകി.
ഗ്രാമപഞ്ചായത്ത് പലപ്രാവശ്യം സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും നിയമങ്ങൾ ലംഘിച്ച് കെട്ടിട നിർമ്മാണം തുടരുകയായിരുന്നു. തടയാനെത്തിയ സെക്രട്ടറി ബെൽജിത് ജീവൻ, അസിസ്റ്റന്റ് സെക്രട്ടറി കെ. ഗോപകുമാർ, ഹെഡ് ക്ലാർക്ക് സിറാജ് എന്നിവർക്ക് നേരേയാണ് ഭീഷണിയുണ്ടായത്. അനധികൃത നിർമ്മാണം തടയണമെന്നും പൊലീസിനു നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.