f

തിരുവനന്തപുരം:പുസ്തകങ്ങളുടെ പുതുവത്സരം' എന്ന പേരിൽ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി,പൂജപ്പുരയിലെ ചിൽഡ്രൻസ് ഹോം,എസ്.ഒ.എസ് ഭവനുകൾ,പി.ടി.പി നഗർ,വെഞ്ഞാറമൂട് എന്നിവിടങ്ങളിലെ വിമെൻ ആൻഡ് ചിൽഡ്രൻസ് ഹോമുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കായി പുസ്തക ചലഞ്ച് ആരംഭിച്ചു.പദ്ധതിയിലേക്ക് നിരവധിപേർ പുസ്തകങ്ങൾ നൽകുന്നുണ്ട്. ജില്ലയിലെ ന്യായാധിപർ, അഭിഭാഷകർ,കോടതിജീവനക്കാർ, എഴുത്തുകാർ തുടങ്ങിയവർ വിവിധതരം പുസ്തകം ഇതിനോടകം നൽകിക്കഴിഞ്ഞു. പൊതുജനങ്ങൾക്കും പുസ്തങ്ങൾ സംഭവാന നൽകാം.പുസ്തകങ്ങൾ നൽകുന്നവർ ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെ വഞ്ചിയൂരുള്ള ഓഫീസിൽ 31ന് മുൻപായി ഏൽപ്പിക്കണം.നൽകാൻ സന്നദ്ധതയുള്ളവർ അറിയിച്ചാൽ ലീഗൽ സർവീസസ് അതോറിറ്റിയിലെ പാരാലീഗൽ വോളന്റിയർമാർ വന്നു പുസ്തകങ്ങൾ ശേഖരിക്കും.ഫോൺ: 0471-2575013.