goat-

ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്തിന്റെ 2021-22 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം എസ്.സി വിഭാഗത്തിനുള്ള ആടുകളുടെ വിതരണോദ്‌ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. മുരളി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എ. വാഹിദ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രേണുക മാധവൻ,​ മെമ്പർമാരായ അനൂപ്, മോനി ശാർക്കര, ഡോക്ടർ അനുപമ എന്നിവർ പങ്കുടുത്തു.