നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നെയ്യാറ്റിൻകര യൂണിയൻ പൂർണ പിന്തുണ പ്രഖ്യാപിച്ചു. നുണപ്രചാരണങ്ങളിലൂടെ എസ്.എൻ.ഡി.പി യോഗത്തെയും നേതൃത്വത്തെയും തകർക്കാമെന്നത് ചിലരുടെ വ്യാമോഹം മാത്രമാണെന്ന് യോഗം വ്യക്തമാക്കി.
യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ പ്രമേയം അവതരിപ്പിച്ചു. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എസ്.കെ. അശോക് കുമാർ, സി.കെ. സുരേഷ്‌കുമാർ, യൂണിയൻ കൗൺസിൽ അംഗങ്ങളായ കള്ളിക്കാട് ശ്രീനിവാസൻ, കെ. ഉദയകുമാർ, ആർ. സജിത്ത്, എസ്.എൽ. ബിനു, മുകുന്ദൻ കുട്ടമല, ജയപ്രകാശ്, പഞ്ചായത്ത് കമ്മിറ്റി അംഗങ്ങളായ ബ്രജേഷ്‌കുമാർ, ഇടത്തല ശ്രീകുമാർ ദിലീപ് കുമാർ എന്നിവർ പങ്കെടുത്തു.
യൂത്ത് മൂവ്‌മെന്റ് ജില്ലാ
കമ്മിറ്റിയുടെ പിന്തുണ
തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗത്തിന്റെ എല്ലാ മേഖലകളിലുമുണ്ടായ പുരോഗതി വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായ ശേഷം ഉണ്ടായതാണെന്നും ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാലും എതിർക്കുന്നവർക്ക് കെട്ടിവച്ച കാശ് കിട്ടില്ലെന്നും യൂത്ത് മൂവ്‌മെന്റ് ജില്ലാ കമ്മിറ്റി വിലയിരുത്തി. യോഗത്തിൽ ജില്ലാ ചെയർമാൻ മുകേഷ് മണ്ണന്തല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ മുല്ലൂർ വിനോദ് കുമാർ പ്രമേയം അവതരിപ്പിച്ചു. യൂത്ത് മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ അരുൺ അശോക്, സബിൻ വർക്കല, ജില്ലാ ട്രഷറർ പ്രസാദ് നെടുമങ്ങാട്, ജില്ലാ നേതാക്കളായ ശ്രീകണ്ഠൻ ചെമ്പഴന്തി, സുമേഷ് നെയ്യാറ്റിൻകര, അരുൺ ചെമ്പഴന്തി, ഷിബുകോർ കുഴിത്തുറ, ദിപു അരുമാനൂർ, ഷിനു പാറശാല എന്നിവർ സംസാരിച്ചു. ജില്ലാ വൈസ് ചെയർമാൻ സുദേവൻ വാമനപുരം നന്ദി പറഞ്ഞു.