
തിരുവനന്തപുരം: തിരുമല ശർമദയിൽ ആർ. ദാമോദരൻ നായരുടെ ഭാര്യ പ്രൊഫ.എസ്. ശാന്തകുമാരി (90) നിര്യാതയായി. കോട്ടയം മങ്കൊമ്പിൽ കുടുംബാംഗമാണ്. നിരവധി കലാലയങ്ങളിൽ അദ്ധ്യാപികയായിരുന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, എന്നിവിടങ്ങളിൽ ഇംഗ്ലീഷ് പ്രൊഫസറായും, കോഴിക്കോട്ട് ഡെപ്യൂട്ടി ഡയറക്റ്റർ ഒഫ് കോളിജിയറ്റ് എജ്യുക്കേഷൻ ആയും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം ഗവ. ആർട്സ് കോളേജിൽ നിന്ന് പ്രിൻസിപ്പലായി വിരമിച്ചു. മക്കൾ: ഡി. രാമചന്ദ്രൻ നായർ (റിട്ട. പ്രൊഫസർ, എസ്.ഡി .കോളേജ് ആലപ്പുഴ), രാധിക ശബരിനാഥ് ,ഡി. രവിശങ്കർ (യുഎസ്എ). മരുമക്കൾ: രേഖ. ആർ, ശബരീനാഥ്, ബീന കർത്ത.