തിരുവനന്തപുരം:എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നാമധേയത്തിൽ തിരുവനന്തപുരം കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന വെള്ളാപ്പള്ളി ചാരിറ്റി സെന്ററിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ഇന്ന് രാവിലെ 10.30ന് പട്ടം കൈലാസ് പ്ളാസയിൽ എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ശ്രീകണ്ഠൻ നിർവഹിക്കും.ചാരിറ്റി സെന്റർ പ്രസിഡന്റ് വി. മോഹൻദാസ് അദ്ധ്യക്ഷത വഹിക്കും. വൈ.എസ്.കുമാർ,ചേന്തി അനിൽ,വി.വിശ്വലാൽ,കടകംപള്ളി സനൽ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സെക്രട്ടറി ആലുവിള അജിത്ത് അറിയിച്ചു.