കാട്ടാക്കട:കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളും സഹായ പ്രവർത്തനങ്ങളും നടപ്പിലാക്കാൻ 'ഞങ്ങളുണ്ട് ഡി.വൈ.എഫ്.ഐ' സജീവമായി.ജില്ലാ കമ്മിറ്റിയുടെ ആഹ്വാനത്തെ തുടർന്ന് കാട്ടാക്കടയിൽ ബസ് ഡിപ്പോ പരിസരവും ബസുകൾ ശുചീകരിച്ചും പൊതു ജനങ്ങൾ വന്നു പോകുന്ന കാട്ടാക്കട കോടതി,പഞ്ചായത് ഓഫീസ് പരിസരം,പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ ആദ്യഘട്ടമെന്നനിലയിൽ അണുനശീകരണം നടത്തി.വെള്ളിയാഴ്ച മുതൽ കൊവിഡ് പ്രതിരോധ ഉപാധികളും തുടർന്ന് ഫെബ്രുവരി ആദ്യവാരം കാട്ടാക്കട സർക്കാർ ആശുപത്രിയിൽ നൂറുപേർക്കുള്ള പൊതിച്ചോർ വിതരണവും ആരംഭിക്കും.പൊതു ജനത്തിന് സഹായവും കരുതലും എത്തിക്കാൻ മുൻനിരയിലുണ്ടാകുമെന്ന് ഏരിയ പ്രസിഡന്റ് രതീഷും സെക്രട്ടറി അനിൽകുമാറും പറഞ്ഞു.ട്രഷറർ വിപിൻ,ശരൺ,ശരത്,ഷൈൻ തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.